ഓൺലൈനായി അപേക്ഷിച്ചാൽ ഉടനടി ഇമെയിലിൽ ലഭിക്കും; പുതിയ വിസ ഏർപ്പെടുത്തി സൗദി
റിയാദ്: ഏറെ സുതാര്യവും സമയബന്ധിതവുമായ അപേക്ഷാക്രമവുമായി പുതിയ വിസ ഏർപ്പെടുത്തി സൗദി. കൂടുതൽ നിക്ഷേപകരെ രാജ്യത്തേയ്ക്ക് ക്ഷണിക്കാനായി ബിസിനസ് വിസയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ബിസിനസുകാർക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്താനായാണ് വിസിറ്റർ ഇൻവെസ്റ്റർ എന്ന പേരിൽ പുതിയ വിസ ഏർപ്പാടാക്കിയിരിക്കുന്നത്.
അപേക്ഷിച്ച് ഉടൻ തന്നെ അനുവദിച്ച് ലഭിക്കുമെന്നതും പുതിയ ബിസിനസ് വിസയുടെ പ്രത്യേകതയാണ്. വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ളാറ്റ്ഫോം വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷ നടപടികൾ പൂർത്തിയായി ഉടനെ തന്നെ വിസ അനുവദിച്ച് നൽകും. ഇമെയിൽ വഴി ആയിരിക്കും വിസ ലഭിക്കുക. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങൾക്ക് മാത്രമായിരിക്കും വിസ അനുവദിച്ച് ലഭിക്കുക.