കാസർകോട് കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം
കാസർകോട്: നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ അർദ്ധരാത്രിയോടെയാണ് പയ്യന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഉപ്പളയിൽ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റിന്റെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഗോഡൗണിന് സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും ഇവിടേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സിന് കഴിഞ്ഞു.