അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസ്: മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു
കാസര്‍കോട്: ഉദുമ എരോല്‍ പടിഞ്ഞാറെ കൊവ്വലിലെ ക്വാര്‍ട്ടേഴ്സിന് സമീപം വെച്ചിരുന്ന ബൈക്കിന് അയല്‍വാസി ചൊവ്വാഴ്ച രാത്രി തീയിട്ടു.കെ വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അയല്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ വിനയകുമാര്‍ എന്ന പ്രവീണ്‍ 42 വയസ് എന്നയാള്‍ മുന്‍ വിരോധത്താല്‍ തീയിട്ട് നശിപ്പിച്ചത്.ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. KL 60C 7242 ഹീറോ ഹോണ്ട പാഷന് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. മേല്പറമ്പ പോലീസ് കേസെടുത്തു. 30000 രൂപയുടെ നഷ്ടമുണ്ടായി എന്ന് പരാതിയില്‍ പറയുന്നു. മേല്പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ അനുരൂപ് പ്രദീഷ്കുമാര്‍ ഗ്രേഡ്എസ് ശശിധരന് പിള്ള എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.കാസര്‍ഗോഡ് ജില്ല വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിച്ചു തെളിവെടുപ്പ് നടത്തി.അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.