വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
ആലപ്പുഴ: പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന് അധ്യാപകന് ചെന്നിത്തല തൃപെരുംതുറ അര്ജുന് നിവാസില്‍ ബിജു (60) വിനെ ആണ് മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുന്ന ആളാണ് ബിജു. ഇയാള്‍ ട്യൂഷന് എടുക്കുന്നതിനായി എത്തിയ ഒരു വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ ആറിനാണ് സംഭവം നടന്നത്. ഈ വിവരം പെണ്‍കുട്ടി മാതാ പിതാക്കളോട് പറയുകയും മാതാപിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാന്നാര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.