കര്‍ശന നിയമ നടപടികള്‍..!
ആശുപത്രികളുടെ സുരക്ഷ ശക്തമാക്കാന്‍ യോഗം ചേര്‍ന്നു
കാസര്‍കോട്; ആശുപത്രികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആശുപത്രികള്‍ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കുന്നതിനും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത ആശുപത്രി അധികൃതരുടെ യോഗത്തില്‍ തീരുമാനിച്ചു.ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡി വൈ എസ് പി പി ബാലകൃഷ്ണന് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ് എന്നിവര്‍ സംസാരിച്ചു.