തൃശ്ശൂര്‍ ചാമക്കാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: ചാമക്കാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ മോസ്കോ പാലത്തിനു സമീപം കോഴിശ്ശേരി വീട്ടില്‍ സജീവന്(52), ഭാര്യ ദിവ്യ(42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പണമിടപാട് സ്ഥാപനത്തില്‍നിന്ന് ലോണിന്റെ ഗഡു പിരിക്കാനെത്തിയ യുവാവാണ് ഇവരെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.