ഒഡീഷ റെയില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍
രക്തസാക്ഷികള്‍ – ആര്.ജെ.ഡി
കാസര്‍കോട്; ഒഡീഷ റെയില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആര്.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത്് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് റീത്ത് സമര്‍പ്പിച്ചു.08.06.2023ന് വ്യാഴം വൈകുന്നേരം 4 മണിക്ക് കേരളത്തിലെ പ്രധാനപ്പെട്ട 32 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ മന്ത്രി രാജിവെക്കുക, റെയില്‍വേയിലുള്ള 1,55,000 തസ്തികകള്‍ നികത്തുക, തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ഇട്ടിയപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. ബി.എം. സുഹൈല്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. കരുണാകരന് ബദിയടുക്ക, ശ്രീ. അഹമ്മദ് നീലേശ്വരം, രാംദാസ് ഷാന്‍ബാഗ്, മുഹമ്മദ് നീലേശ്വരം എന്നിവര്‍ സംസാരിച്ചു. കോട്ടൂര്‍ ഭാസ്കരന് സ്വാഗതവും അബ്ദുല്ല കാസര്‍കോട് നന്ദിയും പറഞ്ഞു.