പി.എം.എം.എസ്.വൈ ഫാര്‍മേഴ്സ് മീറ്റ് നടത്തി
കാസര്‍കോട്; സാഗര്‍ പരിക്രമ യാത്രയുടെ ഭാഗമായി കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് കടപ്പുറം മലബാര്‍ റിസോര്‍ട്ടില്‍ പി.എം.എം.എസ്.വൈ ഗുണഭോക്തൃ സംഗമം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയുമായി തീരദേശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കല്, തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് എം.പി പറഞ്ഞു. ദേശീയ മത്സ്യ വികസന ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഡോ സി. സുവര്‍ണ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ബാബു, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ്.ശ്രീലു എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മത്സ്യകര്‍ഷകര്‍ പങ്കെടുത്തു.