മാവേലിക്കരയില്‍ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: മാവേലിക്കര പുന്നമൂട് ജങ്ഷനില്‍ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പിതാവ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെയും കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്.കാരണം വ്യക്തമല്ല.കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെല്ലുവിളിച്ച മഹേഷിനെ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.