കേരളത്തില്‍ മഴ കനക്കുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,എറണാകുളം ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിക്കുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. കേരളാ തീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ‘ബിപോര്‍ജോയി’യുടെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. വരുംമണിക്കൂറില്‍ എല്ലാ ജില്ലകളിലും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി.