തിരുവനന്തപുരം: പാമ്ബുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ കേരളം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനായി മണ്ണാറശാലയില്‍ വഴിപാടുകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍.
ഇന്നലെ രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പാമ്ബിനെ കുപ്പിയിലാക്കിയെങ്കിലും നാട്ടുകാര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുത്തു. തുടര്‍ന്നാണ് പാമ്ബ് അദ്ദേഹത്തിന്റെ കൈയ്യില്‍ കടിച്ചത്. ഉടന്‍ തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തുകയും ഉച്ചയോടെ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരികയാണെന്നും. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.