ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു
കാസര്‍കോട്; ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനക്കുള്ള ഏകദിന പരിശീലനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാന ശുചിത്വമിഷന് മുഖേന തളിപ്പറമ്പ് കില സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ജൈവ മാലിന്യ പരിപാലനം- ഉപാധികളുടെ പ്രവര്‍ത്തനം മൂല്യവര്‍ധനവും തകരാറുകള്‍ പരിഹരിക്കലും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലനം. ബേഡഡുക്ക പഞ്ചായത്തില്‍ നിന്നും 39 ഹരിത കര്‍മ്മ സേനാംഗങ്ങളും കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിന്നും 38 ഹരിത കര്‍മ്മ സേനാംഗങ്ങളുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
പരിശീലന പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. എച്ച്.സി.പ്രവീണ്‍ ലാല്‍, കില ലക്ചര്‍ ജെ.എസ്.സജീവ്, വി.ഒ രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ ദിവസങ്ങളില്‍ കാറഡുക്ക, മുളിയാര്‍, ദേലംപാടി, കുമ്പടാജെ, ബെളൂര്‍ എന്നീ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തും.