സ്വർണ നാണയ വിൽപനയിൽ തട്ടിപ്പ്; റിയാദിലെ സ്വർണക്കടകളിൽ റെയ്ഡ്
റിയാദ്: സ്വർണ നാണയ വിൽപനയിലെ തട്ടിപ്പ് അന്വേഷിക്കാൻ സൗദി തലസ്ഥാന നഗരത്തിലെ സ്വർണക്കടകളിൽ വ്യാപക പരിശോധന. ഇതിന് പുറമെ മറ്റ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് റിയാദിലെ തൈബ സൂഖില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ വാണിജ്യ മന്ത്രാലയം മിന്നല്‍ പരിശോധനകള്‍ നടത്തിയത്. നിയമ വിരുദ്ധമായ രീതിയിൽ സ്വര്‍ണ നാണയങ്ങളുടെ വില്പന അടക്കം ഏതാനും നിയമലംഘനങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. റെയ്ഡ് ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.