മരിക്കാൻ പോകുന്നെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; തൊടുപുഴ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ
ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ. തൊടുപുഴ അൽ അസർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്.
കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. താൻ മരിക്കാൻ പോവുകയാണെന്ന് കാട്ടി അരുൺ രാജ് ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട സുഹൃത്തുക്കൾ തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോൾ അരുണിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
അരുൺ രാജ് കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.