എഐ ക്യാമറ രണ്ടാംദിനം; കുടുങ്ങിയത് 49317 പേര്, കണക്കുകള്‍ ഇങ്ങനെ..!
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകളുടെ രണ്ടാംദിനമായ ഇന്ന് കുടുങ്ങിയത് 49317 പേര്. അര്‍ദ്ധരാത്രി 12 മണിമുതല്‍ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.അതേ സമയം സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകര്‍ക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റുവയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാല്‍വഴി നോട്ടീസയക്കുന്നത്. ഇന്നലെ ഉച്ചമുതലാണ് സെര്‍വര്‍ തകരാറിലായത്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ കീഴിലുള്ള സോഫ്റ്റുവെയറിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സ്ഫോറ്റുവെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാന്‍ കഴിയുമെന്നും മോട്ടോര്‍വാഹനവകുപ്പ് വിശദീകരിക്കുന്നു.