വ്യാജ രേഖ ഉപയോഗിച്ച് നിയമനം:കാസര്‍കോട് കരിന്തളം, അട്ടപ്പാടി എന്നി സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് ലക്ച്ചറായി ജോലി…!
കെ. വിദ്യയ്ക്കെതിരെ പരാതിയുമായി മഹാരാജാസ് കോളേജ്
കാസര്‍കോട്: മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി കെ. വിദ്യ കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ ജോലി നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചറായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഉപയോഗിച്ചതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജാണ് സ്ഥിരീകരിച്ചത്. ഒരു അധ്യയന വര്‍ഷം പൂര്‍ണമായും ജോലി ചെയ്തു. മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഇവിടെയും ഹാജരാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കാലാവധി കഴിഞ്ഞതിനു ശേഷമാണ് വിദ്യ ഇവിടെ നിന്നും പോയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് പ്രിന്‍സിപ്പല്‍ തയാറായില്ല. നേരത്തെ, അട്ടപ്പാടി സര്‍ക്കാര്‍ കോളജിലാണ് കാസര്‍കോട് സ്വദേശിനിയായ കെ വിദ്യ മഹാരാജാസില്‍ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന വ്യാജ രേഖ കാണിച്ച് നിയമനം നേടിയത്. 2018- 19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറാണെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്. വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ കോളജിന്റെ എംബ്ലത്തിലും മറ്റ് വിവരങ്ങളിലും അട്ടപ്പാടി സര്‍ക്കാര്‍ കോളജിലെ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവര്‍ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിട്ടില്ലെന്ന് മനസിലായത്. മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പത്തു വര്‍ഷത്തിനിടെ മലയാളം വിഭാഗത്തില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമച്ചെന്ന് കാണിച്ച് മഹാരാജാസ് കോളജ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നല്കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.