പരിസ്ഥിതി ദിനാചരണം : പാലക്കുന്ന് ജെസിഐ വൃക്ഷതൈ വിതരണം നടത്തി
കാസര്‍കോട് :ഗവ. പോളിടെക്നിക് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് അസോസിയേഷന്, എന്‍. എസ്. എസ് യൂണിറ്റ് എന്നിവയുമായി സഹകരിച്ച് പാലക്കുന്ന് ജെ.സി.ഐ.പരിസ്ഥിതി ദിനമാചരിച്ചു.പോളിടെക്നിക് പ്രോജക്ടായ 2930 വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി പാലക്കുന്ന് ജെ. സി. ഐ. വൃക്ഷതൈകള്‍ വിതരണം കാസര്‍കോട് പോളി ടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. പുരന്ദര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. വിദ്യ അധ്യക്ഷയായി. സിവില്‍ വിഭാഗം ലക്ചറര്‍ കെ.കെ. രാഹുല്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ യദു ഗോവിന്ദ്, പ്രസാദ് കോളിക്കര, വാസുദേവ കെ. കുണ്ടായര്, പി. നിധിന , വളണ്ടിയര്‍ സെക്രട്ടറി കെ. നിധീഷ്, പ്രോഗ്രാം ഡയറക്ടര്‍ എം. എസ് ജംഷിദ് എന്നിവര്‍ പ്രസംഗിച്ചു.