നാട്ടു മാവും തണലും പദ്ധതി നടപ്പിലാകുന്നു; എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് : ജില്ലയില്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയും സ്കൂള്‍ നഴ്സറി യോജനയും പിലിക്കോട് സി.കെ.എന്‍. സ്മാരക ഹയര്‍ സെക്കന്ററി സ്കൂളില്‍ എം.രാജഗോപാലന്‍ എം.എല്‍.എ നാട്ടുമാവുകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. വികസനാവശ്യങ്ങളുടെ പേരിലും മറ്റു കാരണങ്ങള്‍ക്കൊണ്ടും നഷ്ടപ്പെട്ടു പോകുന്ന നാട്ടുമാവുകള്‍ക്ക് പകരമായി തനത് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതികള്‍ മാതൃക പരമായി നടത്തേണ്ടതുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍, എസ്.എം.സി. ചെയര്മാന് പി.സുധാകരന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി.സത്യന്, എം.ചന്ദ്രന്, പി.സി.യശോദ, ഫോറസ്ട്രി ക്ലബ്ബ് ഗ്രീന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.തുളസി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രഥമാധ്യാപിക എം.രേഷ്മ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.