കെ – ഫോണ്‍ ; കാസര്‍കോട് മണ്ഡലതല ഉദ്ഘാടനം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് നിര്‍വ്വഹിച്ചു
കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം കെ – ഫോണിന്റെ ഉദ്ഘാടനം ടി.ഐ.എച്ച്.എസ്.എസ് നായന്മാര്മൂല സ്കൂളില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് നിര്‍വ്വഹിച്ചു. കെ ഫോണ്‍ മലയാളികളെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നും മാറുന്ന ലോകത്തിനനുസരിച്ച് നാം ചിന്തിക്കണമെന്നും കാനായി കുഞ്ഞിരാമന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ശിവപ്രസാദ്, സവിത, ലത്തീഫ്, ഗിരീഷ്, ചിത്രകുമാരി, ഹരീഷ്, നായന്മാര്മൂല ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എന്‍.എ.അബൂബക്കര്‍ ഹാജി, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്മൂല മാനേജര്‍ എം.അബ്ദുല്ല ഹാജി, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്മൂല പി.ടി.എ പ്രസിഡണ്ട് എ.എല്‍.അസ്ലം, ടി.ഐ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി മനോജ് മാത്യു, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്.മനോജ്, കെ.എസ.്ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബി.അഹമ്മദ്, ഐ.കെ.എം ടെക്നിക്കല്‍ ഓഫീസര്‍ അനീഷ് കുമാര്‍, കെ.ഫോണ്‍ ഇന്‍ചാര്‍ജ്ജ് സനീഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ സാദിഖ് ബാഷ സ്വാഗതവും ചെങ്കള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ഹരികുമാര്‍ നന്ദിയും പറഞ്ഞു