തുടര്‍ച്ചയായി ശല്യം ചെയ്തു നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി യുവതി
കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. ബസില്‍വെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.