എ.ഐ ക്യാമറ പണിതുടങ്ങി; സംസ്ഥാനത്ത് ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍
തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. ഇന്ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂര്‍-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂര്‍-2437, കാസര്‍കോട്-1040 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.