മടിക്കൈ പഞ്ചായത്ത് പരിസ്ഥിതിദിനം ഹരിത പാതയോരം നടത്തി
കാസര്‍കോട് :മടിക്കൈ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത പാതയോരം നടത്തി. ഫലവൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൂടാതെ ഹരിതസഭയും നടത്തി. ഹരിതസഭ ഉദ്ഘാടനം സ്റ്റേറ്റ് ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ കെ.ടി.ബാലഭാസ്കര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാപത്മനാഭന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എന്‍.എസ്.എസ് വളണ്ടിയര്‍ അര്‍ഷ പരിസ്ഥിതി സന്ദേശം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ടി.രാജന്, ഒ.കുഞ്ഞികൃഷ്ണന്, പി.സത്യ, സി.പ്രഭാകരന്, ബി.ബാലന്, കുട്ട്യന്‍, ശാന്ത, ഗോപി, എച്ച്.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.പ്രകാശന് സ്വാഗതവും എ.എസ്.സുദേവന് നന്ദിയും പറഞ്ഞു.