കാസര്‍കോട് നഗരസഭ മിയാവാക്കി നഗരവനം ഉദ്ഘാടനം ചെയ്തു
കാസര്‍കോട് : നഗരസഭ മിയാവാക്കി നഗരവനം ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ.വി.എം.മുനീര്‍ നിര്‍വ്വഹിച്ചു. ബി.ഇ.എം സ്കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഫോക്ലാന്റ് ചെയര്മാന് ഡോ.വി.ജയരാജന് മുഖ്യാഥിതിയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ എം.ശ്രീലത, ബി.ഇ.എം എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.ടി.രാജേഷ് ചന്ദ്ര, പി.ടി.എ പ്രസിഡണ്ട് പി.രമേഷ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, നവകേരള മിഷന് റിസോഴ്സ് പേഴ്സണ്‍ ദേവരാജന്‍, ക്ലീന്‍ സിറ്റി എ.പി മാനേജര്‍ രഞ്ജിത്ത് കുമാര്‍, ഉദിനൂര്‍ മോഹനന് എന്നിവര്‍ സംസാരിച്ചു. എച്ച്.എം വിനീത് വിന്‍സെന്റ് സ്വാഗതവും നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദിനൂരിലെ പാട്ടുകൂട്ടത്തിന്റെ പരിസ്ഥിതി ഗാനാലാപനവും, പരിസ്ഥിതി വിഡിയോ പ്രദര്‍ശനവും നടന്നു.