ശാന്തിഗിരി ഇനി പച്ചത്തുരുത്താകും
കാസര്‍കോട് : നീലേശ്വരം നഗരസഭയുടെ കീഴിലുള്ള ചാത്തമത്ത് ചീറ്റക്കാലില് ശാന്തിഗിരി വാതക ശ്മശാന വളപ്പ് ഇനി പച്ചത്തുരുത്താകും. പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. സവിശേഷ ഇനം മാവുകള്‍, പേര, സപ്പോട്ട, നെല്ലി തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രന്, ടി.പി.ലത, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, പി.പി.ലത, പി.കുഞ്ഞിരാമന്, കെ.മോഹനന്, കെ.നാരായണന്, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിന പരിപാടികളും സംഘടിപ്പിച്ചു.