മധുരവനം പദ്ധതി ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: സംസ്ഥാന പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി സഹകരിച്ച് സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന മധുരവനം പദ്ധതിയുടെ ഹൊസ്ദുര്‍ഗ്ഗ് സബ് ജില്ലാതല ഉദ്ഘാടനം എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ഫലവൃക്ഷത്തൈകള്‍ നട്ട് ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് വി.ശ്രീജിത്ത് അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍ പരിസ്ഥിതിദിന സന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പാര്, കെ.ഉമേശ് കാമത്ത്, നഗരസഭാ കൗണ്‍സിലര്‍ എന്‍.അശോക് കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡി.ഡി.ഇ കെ.എന്‍.ജ്യോതികുമാരി, പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വേണുനാഥന്, സ്റ്റുഡന്റ് പൊലീസ് അസി.നോഡല്‍ ഓഫീസര്‍ ടി.തമ്പാന്, എം.കെ.വിനോദ് കുമാര്‍, അദ്ധ്യാപകരായ പി.സുജാത, കെ.ശശീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് വിനോദ് കുമാര്‍ മേലത്ത് സ്വാഗതവും സി.പി.ഒ കെ.വി.ജയന് നന്ദിയും പറഞ്ഞു.