പൊറോട്ടയ്ക്കു ഗ്രേവി നല്‍കിയില്ല:ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാന്‍ ശ്രമം
ആലുവ: പൊറോട്ട്ക്ക് ഗ്രേവി നല്‍കാത്തതിന്റെ പേരില്‍ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാന്‍ ശ്രമം. ആലുവ റെയില്‍ റോഡിലെ ഹോട്ടല്‍ സാഗര്‍ ഉടമ സഫീറിനെയാണ് വെട്ടാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ഹോട്ടലിലെത്തിയയാള് 36 രൂപ നല്കി മൂന്ന് പൊറോട്ട വാങ്ങി ഹോട്ടലില്‍ നിന്ന് പോയി. കുറച്ചു കഴിഞ്ഞ് തിരികെയെത്തി ഗ്രേവി വെക്കാത്തതിനെ ചോദ്യം ചെയ്തു. കറിക്ക് പ്രത്യേകം തുക നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബാഗില്‍നിന്ന് വാളെടുത്ത് വെട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ മേശയില്‍ തട്ടി വാള് തെറിച്ചു പോയി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.