പരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റില്‍ ഔഷധ ചെടികള്‍ നട്ടു
കാസര്‍കോട്: പരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റ് പരിസരത്ത് ഔഷധ ചെടികള്‍ നട്ടു പിടിപ്പിച്ചു. അരൂത, കൂവളം, കറ്റാര്‍വാഴ, രാമച്ചം, കച്ചോലം, വയമ്പ്, ചങ്ങലംപരണ്ട, ഇലമുളച്ചി തുടങ്ങി വിധങ്ങളായ ഔഷധ ചെടികളാണ് നട്ടത്. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഔഷധ ചെടി നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേല്‍പ്പറമ്പിലെ ആശ്വാസം വൈദ്യരാണ് ഔഷധ ചെടികള്‍ നല്‍കിയത്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.)ദിനേശ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്).സിറോഷ് പി. ജോണ്‍ ഹുസൂര്‍ ശിരസ്തദാര്‍ ആര്.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.