പരിസ്ഥിതി സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശ്രദ്ധേയം: എം.രാജഗോപാലന്‍ എം.എല്‍.എ
വൃക്ഷ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: പരിസ്ഥിതി സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ ആണ് നടത്തുന്നതെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. സാമൂഹ്യവനവത്കരണ വിഭാഗം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്കരിച്ച വൃക്ഷ സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തില്‍ വലിയ പറമ്പയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ധവള പത്രം പുറത്തിറക്കി. സുസ്ഥിര വികസന കാഴ്ചപ്പാടില്‍ പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി മണ്ണ് ജല സംരക്ഷണം, മാലിന്യ സംസ്കരണം, ജൈവ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ്. ഹരിത കേരളം മിഷന്, ഗ്രീന്‍ കേരള ഇനീഷ്യേറ്റീവ് തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി, മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധേയമായമായ ഇടപെടല്‍ നടത്തുകയാണെന്നും എല്ലാവരിലും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ പറമ്പ മാടക്കാല്‍ കവ്വായി കായല്‍ തീരത്ത് കണ്ടല്‍ത്തൈ നട്ട് വൃക്ഷ സമൃദ്ധി പദ്ധതിക്ക് അദേഹം തുടക്കം കുറിച്ചു. വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന്, വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.അനില്‍ കുമാര്‍, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്, ഇ.കെ.മല്ലിക, പഞ്ചായത്ത് അംഗം എം.താജുന്നിസ, പഞ്ചായത്ത് ഭരണ സമിതി അംഗം എം. അബ്ദുള്‍ സലാം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡി.വി.അബ്ദുല്‍ ജലീല്‍, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി.ശ്രീജിത്ത്, നീലേശ്വരം ബി.ഡി.ഒ ടി.രാഗേഷ്, ജോയിന്റ് ബി.ഡി.ഒ എ.വി.സന്തോഷ് കുമാര്‍, വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാര്‍, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.ധനേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന് നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കാളികയായി.