ചിറ്റാരിക്കാല്‍ : ഭാര്യപിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാശ്രമക്കേസില്‍ 42 കാരന് റിമാന്റില്‍.ഇന്നലെ കടുമേനിപട്ടേങ്ങാനത്താണ് യുവാവ് ഭാര്യപിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്.വൈരാഗ്യത്തെ തുടര്‍ന്ന് കടുമേനിയിലെ ജെയ്സ് തോമസ് ചൂരമറ്റത്തില് ആണ് ഭാര്യപിതാവായ ജോസഫ് തോട്ടുമണ്ണിലിനിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ജെയ്സ് തോമസിന്റെ ഭാര്യ ഭര്‍ത്താവുമായി അകന്ന് സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍തമ്മിലുള്ള വിവാഹ മോചനക്കേസ കോടതിയില്‍ നടന്നു വരികയാണ്.ഫെബ്രുവരി 10 ന് കോടതിയില്‍ ഇരുവരും തമ്മിലുള്ള കേസില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നു.ഇന്നലെ രാവിലെ 10.30 മണിക്കാണ് മദ്യലഹരിയില്‍ ബൈക്കോടിച്ചെത്തിയ ജെയ്സ് തോമസ് ഭാര്യപിതാവായ ജോസഫിന്റെ ദേഹത്ത് വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചത്.ഓടി മാറിയതിനെതുടര്ന്നാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.പ്രസ്തുത സംഭവത്തില്‍ ജോസഫ് ചിറ്റാരിക്കാല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ഐ.പി.സി.സി.308 വകുപ്പുപ്ര കാരം നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇന്നലെ അറസ്റ്റിലായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് വെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.