കണ്ണൂരിൽ എസ് പി ഓഫീസിന് മുന്നിൽ കൊലപാതകം; ലോറി ഡ്രൈവറെ വെട്ടിക്കൊന്നു
കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ചു. കണിച്ചാർ സ്വദേശി വി ഡി ജിന്റോ(39) ആണ് മരിച്ചത്. വെട്ടേറ്റ ഇയാൾ റോഡിൽ കിടന്ന് ചോര വാർന്നാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മോഷണ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. വലതുകാലിന് ആഴത്തിൽ വെട്ടേറ്റ ജിന്റോ പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.