കൊല്ലം – എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ, കണ്ടെത്തിയത് ചെങ്കോട്ടയിൽ നടത്തിയ പരിശോധനയിൽ
കൊല്ലം: കൊല്ലം- ചെന്നൈ എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ചെങ്കോട്ടയിൽ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.
ചെങ്കോട്ടയിലെത്തിയപ്പോൾ റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിന്റെ അടിയിലായി ഷോക്ക് അബ്സോർബറിനോടു ചേർന്ന ഭാഗത്ത് വിള്ളൽ കണ്ടെത്തിയത്. ഉടൻ തന്നെ യാത്രക്കാരെ ബോഗിയിൽ നിന്ന് മാറ്റി മറ്റൊന്നിലേക്ക് കയറ്റി. മധുരയിൽ വച്ച് മറ്റൊരു ബോഗി ട്രെയിനിന്റെ ഭാഗമാക്കി യാത്ര തുടർന്നു. വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.