ഒഡീഷ ട്രെയിന്‍ ദുരന്തം;പരിക്കേറ്റവരുമായി പോയ ബസ് ബംഗാളില്‍ അപകടത്തില്‍പ്പെട്ടു
കൊല്‍ക്കത്ത: ഒഡീഷയിലെ ബലസോറില്‍ നിന്ന് ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായ്. വെള്ളിയാഴ്ച ഒഡീഷയിലെ ബലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മേദിനിപൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ബസില്‍ കയറ്റി ചികിത്സയ്ക്കായി ബംഗാളിലെ വിവിധ ജില്ലകളിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് ബംഗാളിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളില്‍ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.