കൊച്ചിയില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട; പ്രതി പിടിയില്‍
എറണാകുളം: കൊച്ചിയില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധനയില്‍ 4.22ഗ്രാം എം.ഡി.എം.എയും10 ഗ്രാം കഞ്ചാവും പിടികൂടി. മൂലങ്കുഴി പുത്തന്‍പറമ്പില്‍ വീട്ടില്‍ കെന്നത്ത് ഫ്രാന്‍സിസിനെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. ഇയാള്‍ എ.ടി.എം, സി.ഡി.എം.എ പോലുള്ള അത്യാധുനിക മാര്‍ഗം ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. ബോംബയില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഒരു ഗ്രാമിന് 1500 രൂപ നിരക്കില്‍ ബോംബയില്‍ നിന്നും വാങ്ങി ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച് ഇടനിലക്കാര്‍ വഴി ഒരു ഗ്രാമിന് 4000 രൂപ മുതല്‍ 6000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് പിന്നിലെ വന്‍ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.എസ്. ജയന്റെ നേതൃത്വത്തില്‍ തോപ്പുംപടി മൂലങ്കുഴി ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ടി റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.എസ്.ജയന് , പ്രിവന്റീവ് ഓഫീസര്‍.കെ.കെ.അരുണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എക്സ്.റൂബന്‍, പ്രദീപ്, ടോണി,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സ്മിത ജോസ്, ഡ്രൈവര്‍ അജയന് എന്നിവര്‍ പങ്കെടുത്തു സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ ഒരു ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. മെത്തലില്‍ ഡയോക്സി മെത്താമ്പിറ്റമിന് എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. ടി മയക്ക് മരുന്ന് ഡി.ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിനെ പാര്‍ട്ടി ഡ്രഗ് എന്നും ,കൊച്ചിയില്‍ ഇതിനെ മൂക്കിപ്പൊടി, മിത്ത്, എം എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്.