സ്ക്രീന്‍ അഡിക്ഷന് കുട്ടികളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും: മുന്‍ ഡിജിപി ഋഷിരാജ് സിംഗ്
മൂവാറ്റുപുഴ : സ്ക്രീന്‍ അഡിക്ഷന് കുട്ടികളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. സൈബര്‍ അഡിക്ഷനും പരിഹാരവും ‘ എന്ന വിഷയത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംഘടപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിന്നു അദ്ദേഹം.മൊബൈല്‍ ഉപയോഗത്തില്‍ സുരക്ഷിത മായിരിക്കാന്‍ രക്ഷിതാക്കള്‍ മനസ് വെച്ചാല്‍ മതി. കുട്ടികളെ ആഴത്തില്‍ മനസ്സിലാക്കുകയും അവരുടെ അഭിപ്രായം കണക്കിലെടുത്ത് ആഗ്രഹിക്കുന്ന മേഖലയില്‍ ശോഭിക്കാന്‍ വേണ്ട പ്രോത്സാഹനവും നല്‍കണം.ഒരു മണിക്കൂറിലധികം തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ സൈബര്‍ അഡിക്ഷനായി കണക്കാക്കണം.
മുവാറ്റുപുഴ നിര്‍മ്മല പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ ജില്ലാ പ്രസിഡന്റ് അര്‍ഷാദ് ബിന്‍ സുലൈമാന്‍ അധ്യക്ഷ്യനായിരുന്നു. സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി കെ പിലിപ്പോസ് മുഖ്യപ്രഭാഷകനായിരുന്നു.ജില്ലാ സെക്രട്ടറി ആശ തൃപ്പുണിത്തുറ, ഫാദര്‍ ഷിന്‍ഡോ ചാലില്‍ പരിത് വലിയ പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ കോഡിനേറ്റര്‍ ജെമിനി ഫിലിപ്പ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഫാദര്‍ പോള്‍ ചൂരത്തൊട്ടി നന്ദിയും പറഞ്ഞു.