ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ ജയിക്കാന്‍ കാരണം ഹനുമാന് സ്വാമിയാണെന്ന് ബിജെപി നേതാവ്. കെജരിവാള്‍ ഹനുമാന് ചാലിസ ഉരുവിട്ടതുകൊണ്ടാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടിയതെന്നാണ് ജമ്മു കാശ്മീര്‍ ബിജെപി അധിക്ഷന്‍ രവീന്ദര്‍ റെയ്ന പറയുന്നത്.
‘ ഹനുമാന് ജി കാരണമാണ് ഡല്‍ഹിയില്‍ കെജരിവാള്‍ വിജയിച്ചത്. അദ്ദേഹം ഹനുമാന് ചാലിസ ഉരുവിട്ടു. ഇതോടെ ഹനുമാന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചു. അല്ലാത്തപക്ഷം അദ്ദേഹത്തിന് അവിടെ ഒരിക്കലും വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല’ റെയ്ന പറയുന്നു. ഡല്‍ഹിയില്‍ ബിജെപിയുടേത് വലിയ തോല്‍വിയല്ലെന്നും ബിജെപിയുടെ വോട്ട് ഷെയര്‍ വലിയ തോതില്‍ വര്‍ധിച്ചുവെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
അങ്ങനെയാണെങ്കില്‍ ജയ് ശ്രീരാം മുഴക്കിയിട്ടും എന്തുകൊണ്ടാണ് ബിജെപിക്ക് അനുഗ്രഹം ലഭിക്കാതെ പോയി എന്ന് മാധ്യമപ്രവര്ത്തകന് തിരിച്ചടിച്ചു. അതിനുള്ള മറുപടിയും നേതാവ് നല്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ചിരുന്നെന്നും അന്ന് ലക്ഷണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഭഗവാന് ശ്രീരാമനെ സ്മരിച്ചിരുന്നു’ എന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.