തൃശ്ശൂരില്‍ ഐ.എന്‍.ടി.യുസി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി
തൃശ്ശൂര്‍: തൃശ്ശൂരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കട്ടിലപ്പൂവം സ്കൂളിനു മുന്നില്‍ മധുരം വിതരണം ചെയ്യാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ, അശ്വിന്, അലന് അഭിരാമി സൂര്യ എന്നിവര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.