നവാഗതര്‍ക്ക് സ്കൂള്‍ ബാഗ് നല്കി കൊപ്പല്‍ റെഡ് വേള്‍ഡ് ക്ലബ്
കാസര്‍കോട്: പ്രവേശനോത്സവ നാളില്‍ ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്കൂളില്‍ പ്രവേശനം നേടിയ മുഴുവന്‍ കുരുന്നുകള്‍ക്കും ബാഗുകള്‍ നല്കി കൊപ്പല്‍ റെഡ് വേള്‍ഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. ക്ലബ് രക്ഷാധികാരി രമേശ് കുമാര്‍ കൊപ്പല്‍ പ്രഥമാധ്യാപിക എം.രമണിയ്ക്ക് 75 ബാഗുകളാണ് കൈമാറിയത്. ക്ലബ്ബ് ഭാരവാഹികളായ അശോകന് കാപ്പില്‍, ജിജിത് കൊപ്പല്‍, എം. കെ. നാരായണന്, പത്മനാഭന് കൊപ്പല്‍, ക്ലബ്ബ് വനിതാവേദി ഭാരവാഹികളായ ദിവ്യാ കമേഷ്, പ്രീനാ മധു എന്നിവര്‍ സംബന്ധിച്ചു. ക്ലബിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് ബാഗുകള്‍ സമ്മാനിച്ചത്.