കുട്ടികളെ കുത്തി നിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളിലും, സ്കൂള്‍ ബസ്സുകളിലും സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഒരു സീറ്റില്‍ രണ്ടുപേര്‍ വീതവും 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന കണക്കിലും മാത്രമേ കയറ്റാന്‍ അനുമതിയുള്ളൂ, ഇതിനു വിപരീതമായി കുട്ടികളെ കുത്തി നിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ പെര്‍മിറ്റ് റദ്ദുചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.