തെയ്യം കലാകാരന്മാര്ക്ക് ആടയാഭരണം വിതരണം ചെയ്ത് ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
കാസര്‍കോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ തെയ്യം കലാകാരന്മാര്ക്ക് ആടയാഭരണം എന്ന പദ്ധതിയുടെ ഭാഗമായി കരിഞ്ചാമുണ്ഡി ദേവസ്ഥാനം കറ്റിയടുക്കം സംഘത്തിന് ആടയാഭരണങ്ങള്‍ നല്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ നൂതന പദ്ധതിയായി ഉള്‍പ്പെടുത്തി ജില്ലയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയത്. തെയ്യം കല ഉപജീവന മാര്‍ഗ്ഗമായി രജിസ്റ്റര്‍ ചെയ്ത തെയ്യം കലാ സംഘത്തിനാണ് പദ്ധതി ആനുകൂല്യം നല്‍കിയത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.മാധവന് അദ്ധ്യക്ഷത വഹിച്ചു
തലപ്പാളി, അലിക്ക്, ചെന്നിപ്പൂവ്, വെള്ളിപ്പൂവ്, പറ്റടുംപാടം, അരവളയം, പൂക്കട്ടി, പാട്ടക്കാല്, അരത്തട്ട്, കഴുത്ത്ക്കെട്ടി, ചിലമ്പ്, അരവളയം, ഒടവള, വിഷ്ണുമൂര്ത്തിസെറ്റ്, ചാമുണ്ഡിയുടെ സെറ്റ്, അരത്തട്ടിന്റെ വളയം, തുടങ്ങിയ 1,80,500 രൂപയുടെ സാധനങ്ങളാണ് നല്‍കിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പത്മാവതി, മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന് അസിസ്റ്റന്റ് സെക്രട്ടറി പി.ജി.ശിവന് കുട്ടി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.വരദരാജ് നന്ദിയും പറഞ്ഞു.