പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന് മരിച്ചു
കാസര്‍കോട്: മാന്യയില്‍ പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന് മരിച്ചു. കൊല്ലങ്കാനയിലെ സെയ്തലവി-ആയിഷ ദമ്പതികളുടെ മകന് മുഹമ്മദ് ജലാലാണ് മരിച്ചത്. കോഴിത്തീറ്റയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. റോഡരികിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്.