കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു. ലഹരി മരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ കണ്ടെത്തിയത്.
കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.
വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതാം വളവിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.