ഐഎൻഎൽ മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടും ചെമനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായിരുന്ന പി എ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
ചെമ്പരിക്ക: ഐഎൻഎൽ മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടും ചെമനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പരിക്കയിലെ പി എ മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. പൗരപ്രമുഖൻ കൂടിയായ അദ്ദേഹം എല്ലാവരുമായും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു.
നേരത്തെ സീമാനായിരുന്ന പി എ മുഹമ്മദ് കുഞ്ഞി ഹാജി പിന്നീട് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരികയായിരുന്നു. കീഴൂർ സംയുക്ത ജമാഅത് പ്രസിഡന്റ്, ഐഎൻഎൽ സംസ്ഥാന കമിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ചെമ്പരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മക്കൾ: ശബീർ, കബീർ, അമീർ, ആരിഫ, ശരീഫ, അഫീഫ, പരോതനായ ബശീർ. മരുമക്കൾ: ലത്വീഫ്, മസ്ഊദ്, സഹീർ, സബിദ, ആഇശ, തംസീറ, ശാഹിന.