ട്രെയിനിലെ സീറ്റുകൾ കുത്തിക്കീറി തീ വച്ചതോ; ബംഗാൾ സ്വദേശിയുടെ പകയ്ക്ക് പിന്നിൽ ആ തർക്കം?
കണ്ണൂർ: ബി.പി.സി. എല്ലിലെ സുരക്ഷാ ജീവനക്കാരനും ബംഗാൾ സ്വദേശിയും തമ്മിലുള്ള തർക്കമാണ് തീവയ്പിലേക്ക് നയിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഒരു തർക്കം ഇത്രയും വലിയ തീവയ്പ്പിലേക്ക് നീങ്ങുമോ എന്ന സംശയവും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.ഇതിന്റെ പകയാണ് ട്രെയിനിനു തീയിടാൻ പ്രേരിപ്പിച്ചതെന്നാണ് കസ്റ്റഡിയിലെ പ്രതി നൽകിയ വിവരം.
കത്തിനശിച്ച ട്രെയിനിൽ നടത്തിയ പരിശോധനയിൽ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്നും കണ്ടെത്തിയിരുന്നു. ഫയർ ഫോഴ്സ് വെള്ളം ചീറ്റിയപ്പോൾ ഇവയുടെ സാന്നിദ്ധ്യം മാഞ്ഞുപോയതായിരിക്കുമെന്നും സൂചനയുണ്ട്. ഇന്ധനം ഉപയോഗിച്ചില്ലെങ്കിൽ ട്രെയിനിലെ സീറ്റുകൾ കുത്തിക്കീറി തീ വച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.