ജാഗ്രത പാലിക്കുക..!
കാസര്‍കോട്: കാര്യങ്കോടു പുഴയ്ക്ക് കുറുകെ കാക്കടവില്‍ നാവിക അക്കാദമിക്കും കയ്യൂര്‍ ചീമേനി പഞ്ചായത്തിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതി 4.5 മീറ്റര്‍ കോണ്‍ക്രീറ്റ് തടയണ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള ഷട്ടര്‍ മഴക്കാലത്തിനു മുന്നോടിയായി ജൂണ്‍ രണ്ടു മുതല്‍ വരും ദിവസങ്ങളില്‍ തുറക്കുന്നതാണെന്നും കാര്യങ്കോട് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേരള ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു