കാസർകോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കീഴൂര്‍ സ്വദേശി അവിനാശിനെയാണ്(21) മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. അവിനാശിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാണ്ട് ചെയ്തു. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്സില്‍ ആരുമില്ലാത്ത സമയത്ത് അവിനാശ് എത്തി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്ഡ്ലൈന് അധികൃതരെ വീട്ടുകാര്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് അവിനാശിനെതിരെ കേസെടുത്തത്.