കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു.കണ്ണൂര്‍ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്റെ മകന് തമീം ബഷീര്‍ ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 3.15നായിരുന്നു സംഭവം.നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.