ജനാധിപത്യം പഠിക്കേണ്ട! വീണ്ടും പാഠ്യപദ്ധതി പരിഷ്ക്കരണവുമായി എന്‍.സി.ഇ.ആര്.ടി
ന്യൂഡല്‍ഹി: വീണ്ടും പാഠ്യപദ്ധതി പരിഷ്ക്കരണവുമായി എന്‍.സി.ഇ.ആര്.ടി. പത്താം ക്ലാസിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതാണ് പുതിയ വാര്‍ത്ത. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനാണ് നടപടിയെന്നാണ് എന്‍.സി.ഇ.ആര്.ടി നല്കുന്ന വിശദീകരണം. പത്താം ക്ലാസിലെ ‘ജനാധിപത്യ രാഷ്ട്രീയം’ എന്ന പാഠഭാഗത്തിലാണ് എന്‍.സി.ഇ.ആര്.ടിയുടെ കൈക്കടത്തല്‍. പുതുതായി പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനകീയ സമരങ്ങളും പ്രസ്ഥാങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.ഇതോടൊപ്പം ശാസ്ത്ര പാഠ്യപദ്ധതിയിലും വന്‍ പരിഷ്ക്കരണങ്ങളുണ്ട്. പിരിയോഡിക് ഡേബിള്‍ ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. മൂലകങ്ങളുടെ പിരിയോഡിക് വര്‍ഗീകരണം, ഊര്‍ജ സ്രോതസുകള്‍, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. പഠനഭാരമാണ് പുതിയ പരിഷ്ക്കരണത്തിന് എന്‍.സി.ഇ.ആര്.ടി പറയുന്ന പ്രധാന ന്യായം. അപ്രസക്തം, പഠിക്കാന്‍ പ്രയാസം, ആവര്‍ത്തനം തുടങ്ങിയ കാരണങ്ങളും പറയുന്നുണ്ട്. അതേസമയം 11, 12 ക്ലാസുകളില്‍ ചോയ്സായി ഇവ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്നാണ് വിശദീകരണം. പത്താം ക്ലാസിനുശേഷം ആര്‍ട്സ്, ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് പഠിക്കാം. സയന്‍സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് പിരിയോഡിക് ടേബിള്‍ പഠിക്കുകയും ചെയ്യാമെന്നാണ് പറയുന്നത്.