കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, മലപ്പുറം സ്വദേശി അറസ്റ്റില്‍
തൊടുപുഴ : കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യാത്രക്കാരി പരാതി നല്‍കിയത്.യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.