സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം പ്രീ സ്കൂള്‍ എ.കെ.എം.അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: സമഗ്ര ശിക്ഷാ കേരളം ‘ സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം ‘ മോഡല്‍ പ്രീ പ്രൈമറി സ്കൂള്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ഗവണ്മെന്റ് വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ നിര്‍മ്മിച്ച പ്രീ സ്കൂള്‍ എ.കെ.എം.അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് പ്രീ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മോന്തെരോ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംഷീന, എസ്.എസ്.കെ കാസര്‍കോട് ഡി.പി.ഒ ഡി.നാരായണ എന്നിവര്‍ മുഖ്യാതിഥികളായി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് സിദ്ദിഖ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ഷേണായി, ക്ഷേമ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യാദവ് ബഡാജെ, മഞ്ചേശ്വരം എ.ഇ.ഒ വി.ദിനേശ, ബി.പി.സി മഞ്ചേശ്വരം ബി.ആര്.സി പി.വിജയ കുമാര്‍, മഞ്ചേശ്വരം സി.ഐ.സന്തോഷ് കുമാര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, ബി.ആര്.സി മഞ്ചേശ്വരം ട്രെയിനര്‍ ജോയ്, റിട്ടയര്‍ഡ് അധ്യാപകരായ എം.ജയന്ത, സീന മറിയം, വിദ്യാഭ്യാസ വിദഗ്ധന്‍ യു.പുരുഷോത്തം ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.ഡബ്ള്യു.എല്‍.പി.എസ് സ്കൂള്‍ ഹെഡ്മാസ്റ്റര് എ.സുകേഷ് സ്വാഗതവും സ്കൂള്‍ അധ്യാപിക സോണിയ ജ്യോതി നന്ദിയും പറഞ്ഞു.