ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഇനി ബിഷപ്പ് എമിരറ്റ്സ് എന്നറിയിപ്പെടും. താനൊഴുക്കിയ കണ്ണീര് സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാര്ഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബറില്‍ ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. കേസില്‍ പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.